കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് വർക്കല സ്വദേശിയായ ഗൃഹനാഥൻ മരിച്ചുതിരുവനന്തപുരം   വർക്കല : കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഗൃഹനാഥൻ മരിച്ചു. വർക്കല സ്വദേശി മജീദ് (62) ആണ് മരണപ്പെട്ടത്. രാവിലെ 7.30 ഓടെ ചടയമംഗലം പരിധിയിൽ കല്ലടതണ്ണിക്ക് അടുത്താണ് അപകടം നടന്നത്.

വർക്കലയിൽ നിന്നും ഭാര്യയും മകളും ചെറുമകളും ഉൾപ്പെടെ യാത്ര ചെയ്തിരുന്ന

വാഹനം നിയന്ത്രണം തെറ്റി റോഡ് വശത്തെ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വർഷങ്ങളായി


അപകടാവസ്ഥയിൽ നിൽക്കുന്ന പാഴ്മരം മുറിച്ചു മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ട അധികാരികൾ പലവിധ കാരണങ്ങൾ ഉന്നയിച്ച്  നിരാകരിച്ചുകൊണ്ടിരിക്കുന്നതായാണ്ആ രോപണം.

മജീദിന്റെ നെഞ്ചിലും തലയ്ക്കുമേറ്റ ഗുരുതര പരിക്കുകൾ ആണ് മരണത്തിന് ഇടയാക്കിയത്. മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.ഭാര്യയുടെ രണ്ട് കാലുകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. ആയുർവേദ ഡോക്ടർ കൂടിയായ മകളെ പത്തനംതിട്ടയിൽ കൊണ്ടാക്കാൻ  പോകുമ്പോഴയിരുന്നു അപകടം. മകളുടെ ഒരു കാലിന് പൊട്ടൽ ഉണ്ട്. ചെറുമകൾ യാതൊരു പരിക്കും സംഭവിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post