നാട്ടിലേക്കു വരുന്നതിനു ബസില്‍ കയറാന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്ബോള്‍ അപകടം; മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് മൈസൂരുവില്‍ ദാരുണാന്ത്യം

 


കോട്ടയം: മൈസൂരു മണ്ഡ്യ നാഗമംഗലത്ത് ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.

പൊന്‍കുന്നം ചേപ്പുംപാറ നമ്ബുരയ്ക്കല്‍ സാബുവിന്റെ മകള്‍ സാനിയ മാത്യു (അക്കു-21) ആണ് മരിച്ചത്. മാതാവ്: നിഷ. സഹോദരന്‍: സിബിന്‍.


നാട്ടിലേക്കു വരുന്നതിനു ബസില്‍ കയറാന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്ബോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാഗമംഗലം ബിജിഎസ് നഴ്‌സിങ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.

Post a Comment

Previous Post Next Post