അജ്ഞാതന്‍ ട്രെയിന്‍ തട്ടി ഛിന്നഭിന്നമായി; ചെന്നൈ മെയില്‍ അരമണിക്കൂറോളം പാളത്തില്‍ നിര്‍ത്തിയിട്ടുകാസര്‍കോട്:  അജ്ഞാതന്‍ ട്രെയിന്‍ തട്ടി ഛിന്നഭിന്നമായി. അപകടത്തെ തുടര്‍ന്ന് തൊട്ടുപിന്നാലെ വന്ന ചെന്നൈ മെയില്‍ അരമണിക്കൂറോളം പാളത്തില്‍ നിര്‍ത്തിയിട്ടു


തിങ്കളാഴ്ച രാവിലെ 10 മണിയോടെ കളനാട് റെയില്‍വെ സ്‌റ്റേഷന് സമീപമാണ് അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചത്.


തിരുവനന്തപുരത്ത് നിന്നും മംഗ്ളൂറിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിന് മുന്നിലാണ് അജ്ഞാതന്‍ വീണത്. ലോകോ പൈലറ്റ് വിവരം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ റിപോര്‍ട് ചെയ്ത ശേഷം യാത്ര തുടര്‍ന്നു. വിവരമറിഞ്ഞ് കാസര്‍കോട് റെയില്‍വെ പൊലീസും മേല്‍പറമ്ബ് പൊലീസും സ്ഥലത്തെത്തി.

ട്രാകില്‍ മൃതദേഹം കിടക്കുന്നതിനാല്‍ തൊട്ടുപിന്നാലെ വന്ന ചെന്നൈ മെയില്‍ അരമണിക്കൂറിലധികം കളനാട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. ട്രാകില്‍ നിന്നും മൃതദേഹം മാറ്റിയ ശേഷമാണ് മെയില്‍ യാത്ര തുടര്‍ന്നത്. 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് ട്രെയിന്‍ തട്ടി മരിച്ചതെന്ന് മേല്‍പറമ്ബ് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Post a Comment

Previous Post Next Post