വള്ളിക്കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം വള്ളിക്കുന്ന്: കടലുണ്ടിക്കടവ് പാലത്തിനടുത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം വാക്കടവ് റോഡ് മടവമ്പാട്ട് പ്രകാശൻ (സുധീർ - 55) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടം. ഗുരുവായൂരിൽ നിന്നും വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ആനങ്ങാടി ഭാഗത്ത് നിന്ന് വന്ന കാർ മുന്നിലെ വാഹനത്തിനെ മറികടക്കാനുളള ശ്രമത്തിനിടെ പാലം ഇറങ്ങിവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിനെ മീറ്ററുകളോളം വലിച്ചിഴച്ച ശേഷമാണ് കാർ നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവാഹനത്തിന്റെയും മുൻഭാഗം തകർന്നിട്ടുണ്ട്. ഭാര്യ : ഷീബ. മക്കൾ : അതുല്യ, അരുൺ

Post a Comment

Previous Post Next Post