അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

 ആലപ്പുഴ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മാവേലിക്കര സ്വദേശികളായ  വെട്ടിയാർ തറാൽ വടക്കേതിൽ  അഭിമന്യു(15), ആദർശ്(17) എന്നിവരാണ് മരിച്ചത്. മാവേലിക്കര വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

ബന്ധുക്കളായ മൂന്ന് പേരാണ് ശനിയാഴ്ച വൈകീട്ട് അപകടത്തിൽപ്പെട്ടത്. മൂന്നാമൻ നീന്തി രക്ഷപ്പെട്ടു. വെട്ടിയാർ തറാൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (14) ആണ് രക്ഷപെട്ടത് .വീട്ടിൽനിന്നും സൈക്കിൾ ചവിട്ടാൻ പോകുന്നുവെന്ന് പറഞ്ഞാണ് മൂവരും പോയത്. പിന്നീട് കടവിൽ സൈക്കിൾ നിർത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഇവർ

കടവിലേക്കെത്തിയ സൈക്കിളുകൾ കരയിലുണ്ടായിരുന്നു.


Post a Comment

Previous Post Next Post