മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചുഎറണാകുളം  കളമശ്ശേരി പത്തടിപ്പാലത്ത് മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവറായ ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ അപകടത്തിൽ മരിച്ചു. 43 വയസായിരുന്നു. ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. മിനി ലോറി ഷമീർ സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ലേറി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചു, അമിതവേഗത ഉണ്ടായിരുന്നു എന്നാണ് പൊലീസ് അപകടത്തെ കുറിച്ച് പറഞ്ഞത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post