താനൂര്‍ ബോട്ട് ദുരന്തം; അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍മലപ്പുറം താനൂരിൽ അപകടമുണ്ടായ ബോട്ടിന്റെ ഉടമ നാസർ പൊലീസ് പിടിയിൽ

നാസറിനെ പിടികൂടിയത് താനൂർ പോലീസ്

താനൂരിൽ 22 യാത്രികരെ മരണത്തിലേക്ക് തള്ളിവിട്ട അറ്റാലാന്റിക് ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ഉടൻ താനൂർ പൊലീസ് സ്റ്റേഷനിലെത്തിക്കും. ഇന്ന് വൈകീട്ടോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്നായിരുന്നു പൊലീസ് നാസറിനോട് പറഞ്ഞിരുന്നത്. എന്നാല് കീഴടങ്ങുന്നതിൽ മുമ്പെ തന്നെ നാസറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെ തന്നെ ഇയാളുടെ സഹോദരനെ നാസറിന്റെ  കാറുമായി എറണാകുളത്ത് നിന്ന് അറസ്റ്റു ചെയ്തിരുന്നു.

Post a Comment

Previous Post Next Post