ബൈക്കിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യംകോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിൻ ബാബു (30) ആണ് മരിച്ചത്. വടകര കണ്ണൂക്കര ദേശീയപാതയിൽമടപ്പളളിക്കും കേളുബസാറിനുമിടയിൽ മാച്ചിനാരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചു. ബൈക്കിൽ മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ വ്യായാമത്തിനു പോകുമ്പോഴാണ് സുബിൻ അപകടത്തിൽപെട്ടത്. തമിഴ്നാട് രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് മരണം. ബാബുവിന്റെയും ലളിതയുടെയും മകനാണ്. സഹോദരി: സുമി.

Post a Comment

Previous Post Next Post