അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽകോഴിക്കോട്: കൊയിലാണ്ടി:ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റാഫീസിനു സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിൻ്റെ ഭാര്യ ധന്യ (35) ഒന്നര വയസുള്ള മകൾ തീർത്ഥ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സിപി ആനന്ദൻ്റെ   നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലെക്ക് മാറ്റിയത്.


പ്രജിത്ത് യുഎഇയിൽ ഹെൽത്ത് സെന്ററിലാണ് ജോലി ചെയ്തുവരുന്നത്. മൂത്ത മകൾ ഭാര്യയുടെ അമ്മയുടെ വീട്ടിലാണ്. മൃതദേഹങ്ങൾ കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

Previous Post Next Post