ടാങ്കർ ലോറിക്കിടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രിക മരിച്ചു

 


ആലപ്പുഴ:സ്കൂട്ടറിൽ ടാങ്കർ ലോറി തട്ടി, ഭർത്താവുമൊത്ത് യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രിക ചരക്ക് ലോറിക്കിടയിൽപ്പെട്ട് തൽക്ഷണം മരിച്ചു. കോടംതുരുത്ത് കൗസ്തഭത്തിൽ സുനിലിന്റെ ഭാര്യ രമാദേവി (47) ആണ് മരിച്ചത്. ഭർത്താവ് സുനിലിനും പരുക്കേറ്റു.


ദേശീയപാതയിൽ കോടംതുരുത്തിന് സമീപം ഇന്ന് രാവിലെ 10.30നായിരുന്നു അപകടം. ഇവിടെ ആകാശപാത നിർമാണവുമായി ബന്ധപ്പെട്ട് നാലുവരി പാതയിൽ രണ്ടു വരി പാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഇതോടെ പാതയിൽ


ഗതാഗതകുരുക്കുമാണ്. കുത്തിയതോട് പൊലീസ് എത്തി മൃതദേഹം തുറവുർ ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post