കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു

 


തൃശ്ശൂർ ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ ഇന്ന് പുലർച്ചെ അഞ്ചരോടെ ആയിരുന്നു അപകടം. ചരക്ക് ലോറിയുടെ ഡ്രൈവർ കർണ്ണാടക സ്വദേശി ആണ് മരിച്ചത്. ലോറിയുടെ ടാർപായ ഷീറ്റ് കെട്ടുവാൻ വേണ്ടി റോഡരികിൽ നിർത്തിയിട്ട ശേഷം പുറത്തിറങ്ങിയാതായിരുന്നൂ ഡ്രൈവർ. കയർ കെട്ടികൊണ്ടിരിക്കെ പിന്നിൽ നിന്നും വന്നിരുന്ന ഗ്യാസ് ടാങ്കർ ഇടിച്ചു കയറുകയായിരുന്നു. ചരക്ക് ലോറിയുടെ ഡ്രൈവർ അപകടസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വാഹനവും പൂർണമായും തകർന്നു. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരിക്കേറ്റ് ഗ്യാസ് ടാങ്കർ ഡ്രൈവർ പാലക്കാട് സ്വദേശി രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 


Post a Comment

Previous Post Next Post