തൃശ്ശൂർ കുട്ടമംഗലത്ത് റോഡ് പണിക്കിടെ പിക്കപ്പ് വാൻ ഇടിച്ച് ആലപ്പുഴ നൂറനാട് മാട്ടപ്പിളളി സ്വദേശി സൂപ്പർവൈസർ മരിച്ചുതൃശ്ശൂർ എടത്തിരുത്തി കുട്ടമംഗലത്ത് റോഡ് പണിക്കിടെ പിക്കപ്പ് വാൻ ഇടിച്ച് സൂപ്പർവൈസർ മരിച്ചു. ആലപ്പുഴ നൂറനാട് മാട്ടപ്പിളളി സ്വദേശി ശിവശൈലം വീട്ടിൽ ജിഷ്ണു എസ് (30) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു അപകടം. എടത്തിരുത്തി - കുട്ടമംഗലം - ചൂലൂർ റോഡ് പണി നടന്നുകൊണ്ടിരിക്കെ പിക്കപ്പ് വാൻ പിറകോട്ടെടുക്കുന്നതിനിടെ ജിഷ്ണുവിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

Post a Comment

Previous Post Next Post