ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാർഥിനി പടുതാകുളത്തിൽ കാൽവഴുതി വീണ് മരണപ്പെട്ടു



ഇടുക്കി  നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്റെ മകൾ അനാമിക (16) ആണ് മരിച്ചത്. അനാമികയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ ധരിച്ചിലാണ് പഠിതാക്കളുടെ ഉള്ളിൽ പെട്ടതായി കണ്ടെത്തിയത്.

ഇന്ന് രാവിലെ  എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്. വീടിന് സമീപത്തായുള്ള പടുതാക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുവാനായി അനാമിക പോയിരുന്നു. എന്നാൽ ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനാൽ വീട്ടുകാർ നടത്തിയ തെരച്ചിലിൽ പടുതാക്കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരിപ്പും പടുതാ കുളത്തിനുള്ളിൽ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു.

ഉടൻതന്നെ സമീപ വാസികൾ ഓടിയെത്തുകയും കുട്ടി പടുത കുളത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന് നിഗമനത്തിൽ പടുത കുളത്തിലേക്ക് ചാടി തിരച്ചിൽ നടത്തുകയുമായിരുന്നു. എന്നാൽ ആദ്യ മണിക്കൂറുകളിൽ കുട്ടിയെ കണ്ടെത്തുവാൻ കഴിഞ്ഞില്ല. തുടർന്ന് കുളത്തിലെ വെള്ളം തുറന്നു വിട്ട് നടത്തിയ തിരച്ചിലിലിൽ കുട്ടിയെ അടിത്തട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

Post a Comment

Previous Post Next Post