വർക്കലയിൽ ട്രെയിൻ തട്ടി രണ്ടുവയസുള്ള കുട്ടി മരിച്ചു.

 
തിരുവനന്തപുരം .: വർക്കലയിൽ ട്രെയിൻ തട്ടി രണ്ടു വയസുള്ള കുട്ടി മരിച്ചു. ഇടവപ്പാറയിൽ കണ്ണമ്മൂട് എകെജി വിലാസത്തിൽ ഇസൂസി - അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയ മകൻ സോഹ്‌റിൻ ആണ് മരിച്ചത്. വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത് റെയിൽവേ ട്രാക്കിന് സമീപത്തായിരുന്നു കുട്ടിയുടെ വീട്. കളിച്ചു കൊണ്ടിരിക്കെ കുട്ടി ട്രാക്കിലേയ്ക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രണ്ടു വയസുകാരൻ. ഇതിനിടെ കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മകനെ കാണാഞ്ഞ് ട്രാക്കിലെ ആള്‍ക്കൂട്ടം കണ്ട് അമ്മ ഓടി എത്തുമ്പോഴാണ് സോഹ്‌റിനെ തിരിച്ചറിയുന്നത്. വിവരമറിഞ്ഞ് അയിരൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post