എ.സി പൊട്ടിത്തെറിച്ചു; വീ​ട്ടിനുള്ളിൽ തീപിടിത്തം


ആ​ല​പ്പു​ഴ: എ.​സി പൊ​ട്ടി​ത്തെ​റി​ച്ച് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന തു​ണി​ക​ള്‍ക്ക് തീ​പി​ടി​ച്ചു. സീ​വ്യൂ വാ​ർ​ഡ്, വ​ട​ക്കേ​ക​ളം ജോ​സ് മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലെ എ.​സി​യാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.


ആ​ല​പ്പു​ഴ അ​ഗ്​​നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച ശേ​ഷം എ​ക്സ്​​ഹോ​സ്റ്റ് ​ബ്ലോ​വ​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ക്കു​ള്ളി​ലെ പു​ക പു​റ​ന്ത​ള്ളി.അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​ആ​ര്‍. അ​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ്​ റ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ ആ​ര്‍.​ഡി. സ​ന​ൽ​കു​മാ​ർ, ഹാ​ഷിം, എ.​ജെ. ബ​ഞ്ച​മി​ൻ, സി.​കെ. സ​ജേ​ഷ്, ജോ​ബി​ൻ വ​ർ​ഗീ​ പി. രതീഷ്, പുരുഷോത്തമൻ, ഉദയകുമാർ, എച്ച്.ജി. സുരേഷ് എന്നിവരാണ് രക്ഷാപ്രവർത്ത നത്തിൽ പങ്കെടുത്തത്


Post a Comment

Previous Post Next Post