മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞുകൊച്ചി: "മെട്രൊ വാര്‍ത്ത' കൊച്ചി യൂണിറ്റിലെ ലേ ഔട്ട് ആര്‍ട്ടിസ്റ്റ് വിബിന്‍ ജോസ് (37) വാഹനാപകടത്തില്‍ മരണമടഞ്ഞു.

ഡ്യൂട്ടിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് ഓഫിസിലേക്കുള്ള യാത്രാമധ്യേ തോപ്പുപടി ബിഒടി പാലത്തിനു സമീപമായിരുന്നു അപകടം. പിന്നില്‍ നിന്നു വന്ന ടോറസ് ലോറി വിബിന്‍ സഞ്ചിരിച്ച സ്കൂട്ടറിനു പിന്നിലിടിക്കുകയായിരുന്നു. തെറിച്ചുവീണ വിബിന്‍ തല്‍ക്ഷണം മരിച്ചു.


ഐലന്‍ഡ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്‌ച രാവിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: എയ്ഞ്ചല്‍. മക്കള്‍: തിയോഫിന്‍ (3), ഗ്ലെന്‍ (1)

Post a Comment

Previous Post Next Post