കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.

 


മലപ്പുറം തുവൂർ ചിറയ്ക്കോട് കടവിൽ ഒലിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.


പാണ്ടിക്കാട്, പുളമണ്ണ, പുള്ളിപ്പാടം സ്വദേശി എടത്തൊടി അനിലിൻ്റെ മകൻ അരവിന്ദ് (18) ആണ് മരിച്ചത്. സ്കൂൾ യൂണിഫോം വാങ്ങിക്കാനായി കൂട്ടുകാരോടൊപ്പം വീട്ടിൽ നിന്നും പോയതായിരുന്നു അരവിന്ദ്.  ഇന്ന് ഉച്ചക്ക് ശേഷം 5പേർ ചേർന്ന് ചിറയ്ക്കോട് കടവിൽ കുളിക്കുന്നതിനിടെ അരവിന്ദ് മുങ്ങി പോവുകയായിരുന്നു തുടർന്ന് നാട്ടുകാർ മഞ്ചേരി ഫയർ ഫോയ്‌സിനെ വിവരം അറീക്കുകയായിരുന്നു. തുടർന്ന് സേനയും, സ്കൂബടീം, അപ്ത മിത്ര വളന്റിയർമാർ, പോലീസ് വളന്റിയർമാർ.നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തി 4മണിയോടെ സ്കൂബ ടീം അരവിന്ദിനെ മുങ്ങി എടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു 

Post a Comment

Previous Post Next Post