ഓട്ടോയും വാനും കൂട്ടിയിടിച്ചു 2 പേർക്കു പരുക്ക് : രക്ഷകരായി മന്ത്രി പി.രാജീവും പൊലീസും



 ദേശീയപാതയിൽ കാരംകോട് ഉദിക്കവിള ഓഡിറ്റോറിയത്തിനു സമീപം ഓട്ടോയും വാനും കൂട്ടിയിടിച്ചു 2 പേർക്കു പരുക്ക്. ഈ സമയം അതു വഴി വന്ന മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഉച്ചയ്ക്കാണ് അപകടം. സെക്രട്ടേറിയറ്റ് ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാനും ഓട്ടോയുമാണു കൂട്ടിയിടിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ചൽ സ്വദേശികളായ ഷെമീർ (38), സൈനുദ്ദീൻ (44) എന്നിവർക്കു പരുക്കേറ്റു.


അപകടം നടന്നതിനു പിന്നാലെ കൊല്ലത്തേക്കുള്ള യാത്രയിൽ ഇവിടെയെത്തിയ മന്ത്രി പി.രാജീവ് വാഹനം നിർത്തി പുറത്തിറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. എസ്കോർട്ട് ജീപ്പ് നിർത്തി പൊലീസുകാരും എത്തി. പരുക്കേറ്റ ഒരാളെ പൊലീസ് ജീപ്പിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ആംബുലൻസ് വിളിച്ചു വരുത്തി പരുക്കേറ്റ രണ്ടാമത്തെയാളെയും ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്. സിപിഎം ഏരിയ കമ്മിറ്റി അംഗം എൻ.ശശിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post