കോട്ടയം: മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കിട്ട സഹോദരനെ തടയാൻ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി. മുണ്ടക്കയം വരിക്കാനി സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്. സഹോദരനായ അജിത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
അജിത്ത് മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. രഞ്ജിത്താണ് അമ്മക്കൊപ്പം നിന്ന് സഹോദരനെ പ്രതിരോധിച്ചിരുന്നത്. ഇന്നലെ രാത്രിയും മദ്യപിച്ചെത്തിയ അജിത്ത് അമ്മയുമായി വഴക്കിട്ടപ്പോൾ ഇടപെടാൻ ശ്രമിച്ച രഞ്ജിത്തിനെ അജിത്ത് കൊലപ്പെടുത്തുകയായിരുന്നു.
