കാറിന് മുകളിൽ ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ രാവിലെ 10.30ഓടെയാണ് സംഭവം വലിയ ട്രക്ക് മുകളിലേക്ക് മറിഞ്ഞ് കാറ് പൂർണ്ണമായും നിലത്ത് അമർന്ന നിലയിലായിരുന്നു. വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഏഴുപേരും അപകടം നടന്ന ഉടൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേരെ ഉടൻ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .