വയനാട് വടുവഞ്ചാൽ: മരം മുറിക്കുന്നതിനിടയിൽ താഴെ വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തോമാട്ടുചാൽ കാട്ടിക്കൊല്ലി എറിയാ ട്ടു പറമ്പിൽ രാമകൃഷ്ണന്റേയും സൗമിനിയുടേയും മകൻ സിജു (41) ആണ് മരിച്ചത്. കെഎസ്ഇബി കരാർ ജീവനക്കാരൻ ആയി രുന്നു. കാട്ടിക്കൊല്ലിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടയിൽ ഇന്നലെയാണ് സംഭവം. മരത്തിന്റെ മുകൾഭാഗം മുറിച്ചു മാറ്റുന്നതിനിടയിൽ താഴെ വീണ് പരിക്കേറ്റ സിജുവിനെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ആതിര. മക്കൾ: ദക്ഷ,ദക്ഷദേവ്. സഹോദരങ്ങൾ: ബിജു,ഷിജു.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
