താനൂർ വട്ടതാണിയുടെയും കമ്പനി പടിയുടെയും ഇടയിലുള്ള ഭാഗത്തു ഒരാൾ ട്രെയിൻ തട്ടി മരണപെട്ടു. കുറ്റിപ്പുറം പാഴൂർ പകരനെല്ലൂർ നരിക്കുളം കമ്പത്ത് ബാപ്പുട്ടിയുടെ മകൻ അയ്യൂബി(38) എന്ന ആളാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 6മണിയോടെ ആണ് റെയിൽവേ ട്രാക്കിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുറച്ച് കാലമായി ഇദ്ദേഹം ഭാര്യയുടെ സ്വദേശമായ വട്ടത്താണിക്ക് സമീപമാണ് താമസിച്ച് വരുന്നത്. മൃതുദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി . അപകട കാരണം അറിവായിട്ടില്ല.. Updating.

