ഇരിങ്ങാലക്കുട: ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പുത്തൻചിറ മങ്കിടി തെക്കേ താന്നിയിൽ മതിയത്തു മന നാരായണൻ നമ്പൂതിരിയുടെ മകൻ പ്രണവ് (25) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ച ഇരിങ്ങാലക്കുടയിലെ തരണനെല്ലൂർ ആർട്ട്സ് കോളേജിൽ ബിഎഡ് പരീക്ഷക്ക് പോകുന്നതിനിടയിൽ
തൃശൂരിൽ നിന്നും കൊടുങ്ങല്ലൂർക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷനു വടക്കു ഭാഗത്തു വെച്ച് പ്രണവ് യാത്ര ചെയ്തിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ പ്രണവിനെ ആദ്യം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പിന്നീട്
ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നടത്തിയെങ്കിലും ഗുരുതരാവസ്ഥ തുടർന്നതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്നലെ വൈകീട്ട് 5 മണിക്ക് പ്രണവ് മരിച്ചു. സംസ്കാരം ഇന്ന് (വെള്ളി)ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ.