ആലപ്പുഴ: സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപത്തു വച്ചാണ് അപകടം. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാലത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ഇട്ടതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ പ്രദേശത്തു വെളിച്ചമില്ലായിരുന്നു അത്കൊണ്ടു തന്നെ നിയന്ത്രണം വിട്ട സ്കൂട്ടർ സിമന്‍റ് കട്ടകളിൽ കയറി മറിയുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇളയ മകൾ: ആൽഫിയ