അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നു: മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല

  



അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരള തീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. മാത്രമല്ല 04.06.2023 മുതൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദേശം മറികടന്ന് ആരെങ്കിലും മത്സ്യബന്ധനത്തിന്‌ പോയിട്ടുണ്ടെങ്കിൽ അവർ എത്രയും വേഗം അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണ്.


പുറപ്പെടുവിച്ച സമയം: 2.20 pm - 06/06/2023

Post a Comment

Previous Post Next Post