സംസ്ഥാന പാതയിൽ ചങ്ങരംകുളം കാളാച്ചാലിൽ ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടപ്പാൾ ആനക്കര സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു. ആനക്കര സ്വദേശി മണാളത്ത് അബ്ദുൽ അസീസ് (48)ആണ് മരിച്ചത്. ജൂൺ 24ന് ഉച്ചക്ക് 12 മണിയോടെയാണ് കാളാച്ചാൽ വനിത ഹോട്ടലിന് മുൻവശത്ത് വച്ച് അബ്ദുൽ അസീസിന് ബൈക്ക് തട്ടി പരിക്കേറ്റത്. ഓട്ടോ ഡ്രൈവറായ അബ്ദുൽ അസീസ് ഓട്ടോറിക്ഷ റോഡരികിൽ നിർത്തി ഭക്ഷണം കഴിക്കാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് എടപ്പാൾ ഭാഗത്ത് നിന്ന് വന്ന ബൈക്ക് അബ്ദുൽ അസീസിനെ ഇടിച്ചത്. റോഡിൽ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അബ്ദുൽ അസീസ് ചൊവ്വാഴ്ച കാലത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.
⊶⊷⊶⊷❍❍⊶⊷⊶⊷
*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/L17gsdkOGIIJJzEXUrZJIC
