ബൈക്കിടിച്ച്‌ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം



നേമം: ബൈക്കിടിച്ച്‌ കാല്‍നട യാത്രക്കാരനായ വയോധികന്‍ മരിച്ചു. പാപ്പനംകോട് തൂക്കുവിള അക്കരവിള വീട്ടില്‍ സദാശിവ പണിക്കര്‍ (88) ആണ് മരിച്ചത്.

ഇന്നലെ രാവിലെ കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട് തുലവിളയ്ക്ക് സമീപം ആണ് സംഭവം.


ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ വീണ് പരിക്കേറ്റ സദാശിവ പണിക്കരെ മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ചെണ്ടമേള കലാകാരനായിരുന്നു സദാശിവ പണിക്കര്‍. മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേമം പൊലീസ് കേസെടുത്തു. ഭാര്യ: പരേതയായ തങ്കം.

Post a Comment

Previous Post Next Post