ചങ്ങനാശേരി: ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃക്കൊടിത്താനം മണികണ്ഠവയൽ സ്വദേശി ആദിത്യ ബിജു (17) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയാണ്.
ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. നാല് പേരടങ്ങുന്ന സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്.