തൃശ്ശൂർ പുതുക്കാട് ആമ്പല്ലൂരിൽ കാർ സർവീസിനിടെ സ്ഥാപന ഉടമ ഷോക്കേറ്റ് മരിച്ചു. കല്ലൂർ സ്വദേശി വട്ടക്കുഴി ആന്റണി (56) ആണ് മരിച്ചത്. കല്ലൂർ പാടംവഴിയിൽ കാർ വാട്ടർ സർവീസ് ചെയ്യുന്നതിനിടെയാണ് അപകടം. സ്ഥാപന ഉടമയാണ് ആന്റണി. കംപ്രസർ മുറിയിലെ സ്വിച്ച് ബോർഡിൽ നിന്നാണ് ഷോക്കേറ്റത്