സ്കൂൾ ബസിന് പിന്നിൽ ബൊലേറോ ഇടിച്ച് കയറി അപകടം: നാല് വിദ്യാർത്ഥികൾക്ക് പരിക്ക് എറണാകുളം മൂവാറ്റുപുഴ: സ്കൂൾ ബസിന് പിന്നിൽ ബൊലേറോ ഇടിച്ച് കയറി അപകടം. ഇന്ന് രാവിലെ 8ഓടെ സൗത്ത് മാറാടി ഗവൺമെന്റ് യു.പി സ്കൂൾബസ്സാണ് ഈസ്റ്റ്മാറാടി സബ്സ്റ്റേഷൻപടിയിൽ അപടത്തിൽപ്പെട്ടത്. മൂവാറ്റുപുഴയിൽ നിന്ന് കൂത്താട്ടുകുളത്തേയ്ക്ക് പോവുകയായിരുന്ന സ്കൂൾ ബസിലേയ്ക്ക് പിന്നാലെ എത്തിയ പാലക്കാട് നിന്നും കുറവിലങ്ങാടേയ്ക്ക് പോവുകയായിരുന്ന ബൊലേറോ ഇടിച്ച് കയറുകയായിരുന്നു. സ്കൂൾ ബസിന്റെ ഡ്രൈവറും, ആയയും, 18ഓളം വിദ്യാർത്ഥികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.അപകടത്തിൽ നിസ്സാരമായി പരിക്കേറ്റ 4 വിദ്യാർത്ഥികളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുകെജി വിദ്യാർത്ഥി

ബേസിൽ, രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി നിഷാദ് നൗഷാദ്, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികളായ നൊബൈൻ ബിനു, നിഹാൽ എൽദോസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ തിരികെ സ്കൂളിലെത്തിക്കുകയും ചെയ്തുവെന്ന് സ്കൂൾ പിടിഎ പ്രസിഡന്റ് അനൂപ് തങ്കപ്പൻ പറഞ്ഞു. ബൊലേറോയുടെ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അപകടത്തിൽ പിക്ക് അപ്പ് വാൻ ഭാഗികമായി തകരുകയും, സ്കൂൾ ബസിന് നിസ്സാര കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post