ഹൃദയാഘാതം: മലപ്പുറം തിരൂരങ്ങാടി സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ കെ.ടി. മുഹമ്മദ് റാഫി(44) ആണ് മസ്കത്തിൽ മരിച്ചത്. അൽ ഖുവൈറിറിലെ ഇസ്തംബൂൾ ഷോപ്പിലെ ജീവനക്കാരനായിരുന്നു.


മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ കെ.ടി. മുഹമ്മദ്കുട്ടിയുടെ മകനാണ്. മതാവ്: ഖദീജ. ഭാര്യ: ആയിശാബി. മക്കൾ: അൽസാബിത്ത്, അൽഫാദി, റിള. നേരത്തെ സൗദിയിൽ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post