കാട്ടുപന്നി റോഡിനു കുറുകെ ചാടി നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് മലപ്പുറം സ്വദേശിക്ക്‌ പരിക്ക് : കോഴിക്കോട് ബാലുശ്ശേരി കരുമല വളവില്‍ രാത്രി ഒരു മണിയോടെ ആണ്അപകടംകോഴിക്കോട്  ബാലുശ്ശേരി കരുമല വളവില്‍ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടം. രാത്രി ഒരുമണിയോടെയാണ് സംഭവം. ഡ്രൈവര്‍ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് നിസാര പരുക്ക്. ഫുഡ് പ്രോഡക്റ്റുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു. പന്നി റോഡ് മുറിച്ച് കടന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഹൈവെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Post a Comment

Previous Post Next Post