പാലക്കാട് പട്ടാമ്പി കൂറ്റനാട് കോട്ടപാടത്ത് കുളത്തിൽ വീണു വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. ഷൊർണൂർ ചുടുവല്ലത്തൂർ സ്വദേശി കരുമതി പറമ്പിൽ അമീറിന്റെ മകൻ അഹമ്മദ് അക്റം (7) ആണ് മരണപ്പെട്ടത്.
കോട്ടപ്പാടത്തുള്ള വല്യമ്മയുടെ വീട്ടിലേക്ക് വന്നതായിരുന്നു അഹമ്മദ് അക്റം. പറമ്പിനടുത്തുള്ള കുളത്തിൽ അബദ്ധത്തിൽ വീണായിരുന്നു അപകടം എന്നാണ് പ്രാഥമിക വിവരം. തുടർന്ന് കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്കും മൂന്നു മണിക്കും ഇടയിലാണ് സംഭവം നടന്നത്. തൃത്താല പോലീസ് സിആർപിസി സെക്ഷൻ 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ നടന്നു കൊണ്ടിരിക്കുന്നു.
