വയനാട് അമ്പലവയലിൽ റസ്റ്റ് ഹൗസിന് പരിസരത്ത് കാറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഹോസ്പിറ്റലിലായിരുന്ന മുഹമ്മദ് സിനാൻ (9) വയസ്സ് മരണപ്പെട്ടു.
അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ മറ്റുള്ളവർ ചികിത്സയിലാണ്.
കാറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്നവർ റസ്റ്റ് ഹൗസിന് പരിസരത്ത് ഉള്ളവരാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ്, മേപ്പാടി വിംസ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു .
ചുള്ളിയോട് അഞ്ചാംമൈൽ സ്വദേശികളായ രണ്ടുപേരെ അമ്പലവയൽ മാർട്ടിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.