നിയന്ത്രണം വിട്ട കാർ മരത്തിലിടച്ച് യുവാവ് മരിച്ചു

                                                    

ഇരിട്ടി: ആറളം ഫാമിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. കണ്ണൂർ ആഡൂര് കോങ്ങാട്ട് പീടികക്ക് സമീപം സറീന മൻസിൽ അസീസിന്റെയും പരേതയായ സറീനയുടെയും മകൻ ഷാഹിദ് (23) ആണ് മരിച്ചത്. കാർ മരത്തിലിടിച്ചതോടെ മരക്കൊമ്പ് ദേഹത്തു കുത്തിക്കയറിയാണ് മരണം. 


മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തിയ ഷാഹിദ് ആറളം ഫാം കാണാനെത്തിയപ്പോഴായിരുന്നു അപകടം. പാലപ്പുഴ കീഴ്പ്പള്ളി റോഡിൽ ഫാം ഗോഡൗണിന് സമീപം  വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ  ആയിരുന്നു അപകടം.  ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ കമ്പ് ഒടിഞ്ഞ് കാറിന്റെ ചില്ലു തുളച്ചു ഷാഹിദിന്റെ ശരീരത്തിലേക്ക് തുളച്ചു കയറുകയായിരുന്നു. ഉടനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post