മദീനയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

 


മദീന: മദീനക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു. മഹ്ദു ദഹബ് പട്ടണത്തെയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലാണ് സൗദി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും മൂന്നു പെണ്‍മക്കളുമാണ് മരിച്ചത്.


ഒരു ബാലൻ പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ടു വര്‍ഷം മുമ്ബ് ദക്ഷിണ സൗദി അതിര്‍ത്തിയില്‍ നിയമിക്കപ്പെട്ട സൈനികനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കുടുംബത്തെ ദക്ഷിണ സൗദിയിലേക്ക് മാറ്റാൻ തീരുമാനിച്ച സഹോദരൻ ഭാര്യയെയും മക്കളെയുമായി തബൂക്കില്‍നിന്ന് ദക്ഷിണ സൗദിയിലേക്ക് പോകുന്നതിനിടെയാണ് ഖുറൈദ റോഡില്‍വെച്ച്‌ കാര്‍ അപകടത്തില്‍പെട്ടതെന്ന് സൈനികന്റെ സഹോദരൻ സയ്യാഫ് അല്‍ശഹ്റാനി പറഞ്ഞു.

പരിക്കുകളോടെ രക്ഷപ്പെട്ട അഞ്ചു വയസ്സുകാരനെ റെഡ് ക്രസൻറ് എയര്‍ ആംബുലൻസില്‍ മദീന മെറ്റേണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലന്റെ ആരോഗ്യനില ഭദ്രമായിട്ടുണ്ട്

Post a Comment

Previous Post Next Post