വയനാട്പ നമരം മാത്തൂര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
വയനാട് പനമരം മാത്തൂര്‍ പുഴയില്‍ ചെക്ക് ഡാമിന് സമീപത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം.മാനന്തവാടി അഗ്‌നി സംരക്ഷ സേനാംഗങ്ങള്‍ സ്ഥലത്തിയാണ് പുഴയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. പുരുഷന്റേതാണ് മൃതദേഹം. വയലറ്റ് നിറത്തില്‍ ചെറിയ പുളളികളുള്ള ടീഷര്‍ട്ടാണ് വേഷം. അരയില്‍ പച്ച നിറത്തിലുള്ള ചെറിയ ടോര്‍ച്ചുണ്ട്. സ്‌പോര്‍ട്‌സ് ഷൂ പോലത്തെ പാദരക്ഷകളാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളെജിലേക്ക് കൊണ്ട് പോയി.


Post a Comment

Previous Post Next Post