അമ്പലപ്പുഴ: ദേശീയപാതയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹൗസ് സർജൻ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡൻ്റൽ ഹൗസ് സർജൻ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷൻ പടിഞ്ഞാറുവശം പൂന്തോപ്പ് വാർഡിൽ നൂർ മൻസിൽ ഷാനവാസിന്റെ മകൻ അനസ് (25 ) ആണ് മരിച്ചത്. പുലർച്ചെ 1 മണിയോടെ ആയിരുന്നു അപകടം. ദേശീയപാതയിൽ കുറവൻതോട് ജംഗ്ഷന് സമീപമായിരുന്നു അപകടം. ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ....
റിപ്പോർട്ട്: ഷുക്കൂർ ഖാദർ നീർക്കുന്നo
