തിരുവല്ല എം സി റോഡിലെ കുറ്റൂര്‍ ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായിരുന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു.
ഇന്ന് രാവിലെ 9:30 യോടെ ആയുര്‍വേദ ആശുപത്രിക്ക് മുമ്ബില്‍ ആയിരുന്നു അപകടം. തിരുവന്‍ വണ്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി പ്രാഥമിക ചികിത്സ തേടി.