ഇടുക്കി അടിമാലി ബൈസൺവാലി പാലത്തിൽ നിന്നും നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ചെമ്മണ്ണാർ ഗ്യാപ്പ് റോഡിൻറെ ഭാഗമായ ബൈസൺവാലി ടി കമ്പനി നാൽപതേക്കർ പാലത്തിലാണ് അപകടം നടന്നത്.
അപകടത്തിൽ പോത്തുപാറ വട്ടക്കാവുങ്കൽ സെബാസ്റ്റ്യൻ (കൊച്ചേട്ടൻ -82) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ പോയതിനുശേഷം ബൈസൺവാലിയിൽ നിന്നും തിരികെ പോത്തുപാറക്ക് പോയതായിരുന്നു സെബാസ്റ്റ്യൻ.
കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. പരേതയായ മേരിയാണ് ഭാര്യ. ലീന കുസുമം, പരേതനായ ബാബു എന്നിവരാണ് മക്കൾ. മൃതദേഹം മോർച്ചറിയിൽ.