വളാഞ്ചേരി: ദേശീയപാത 66 കരിപ്പോളിൽ റോഡരികിൽ നിൽക്കുകയായിരുന്ന കരിപ്പോൾ സ്വദേശിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു.ഞായറാഴ്ച വൈകീട്ട് 5.58 നായിരുന്നു സംഭവം.അപകടത്തിൽ 67 വയസ്സുള്ള കരിപ്പോൾ സ്വദേശി കുഞ്ഞാലി എന്നയാളെ കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സയിൽ ഇരിക്കെ കോഴിക്കോട് വെച്ച് മരണപ്പെട്ടു.
വെട്ടിച്ചിറ ഭാഗത്തു നിന്നും വരികയായിരുന്ന മാരുതി ആൾട്ടോ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചത്.
ഭാര്യ :ബീ പാത്തു, മക്കൾ: റൗഫിയ, ഫാരിസ, മരുമക്കൾ :മുസ്തഫ, അലി അസ്ഹർ
