തൃശ്ശൂരിൽ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് താഴേക്കു വീണ് യുവാവിന് ദാരുണാന്ത്യം



തൃശ്ശൂർ അമലനഗര്‍: കെട്ടിടത്തിലെ ഏഴാം നിലയില്‍ നിന്ന് താഴേക്കു വീണ യുവാവ് മരിച്ചു. കൊരട്ടിക്കര സ്വദേശി കല്ലുംമ്മല്‍പടി വീട്ടില്‍ ചന്ദ്രശേഖരന്‍റെ മകന്‍ സന്ദീപാണു (37) മരിച്ചത്.


ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടം നടന്നത്. ചാവക്കാട് മാമ ബസാര്‍ ഭാഗത്ത് വാടകയ്ക്കാണു സന്ദീപും കുടുംബവും താമസിക്കുന്നത്

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ: ഷെമി, അമ്മ: ശോഭന. സഹോദരൻ: സനല്‍.

Post a Comment

Previous Post Next Post