മലപ്പുറം . തിരുവാലി സ്വദേശി അമ്പലവൻ അർജ്ജുനാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 4:45ഓടെ ആണ് അപകടം തിരുവാലിയിലെ തുണിക്കടയുടെ പിറക് വശത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലെ ആൾ മറയിൽ ഇരുന്ന്സുഹൃത്തുമൊത്ത് സംസാരിച്ചുകൊണ്ടിരിക്കെ ആണ് അപകടം
ഉടനെ കൂടെ ഉണ്ടായിരുന്ന സുഹൃത്തും കിണറ്റിൽ ചാടി യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി ഇരുവരെയും പുറത്തെത്തിച്ച്. തിരുവാലി സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.