ഹൃദയാഘാതം മലപ്പുറം തിരൂരങ്ങാടി സ്വദേശി റിയാദില്‍ നിര്യാതനായി

 


റിയാദ്: മലയാളി യുവാവ് റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മല്‍ റോഡില്‍ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്ബതികളുടെ മകൻ ചേലുപാടത്ത് ഷഫീഖ് (35) ആണ് മരിച്ചത്.

താമസസ്ഥലത്ത് വെച്ച്‌ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. 


റിയാദിലെ സ്വകാര്യ കമ്ബനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്. ഭാര്യ: സുഫൈറ. മക്കള്‍: അഹ്സല്‍, ഐയ്റ, സൈറ. മരണാനന്തര നടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ആക്ടിങ് ചെയര്‍മാൻ റിയാസ് തിരൂര്‍ക്കാട്, ട്രഷറര്‍ റഫീഖ് ചെറുമുക്ക്, ഇസ്മായില്‍ പടിക്കല്‍, ഇസ്ഹാഖ് താനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നു.

Post a Comment

Previous Post Next Post