കൊട്ടിയൂര്‍ ചപ്പമലയില്‍ മിനി പിക്കപ്പ് മറിഞ്ഞ് പരുക്കേറ്റ ചുങ്കക്കുന്ന് സ്വദേശി ചികിത്സയിലിരിക്കെ മരണപെട്ടു

 


 കണ്ണൂർ കൊട്ടിയൂര്‍ ചപ്പമലയില്‍ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുങ്കക്കുന്ന് സ്വദേശി തെക്കേമലയില്‍ ബിജു (45) മരണമടഞ്ഞു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ചപ്പമലയില്‍ നിന്ന് മരം കയറ്റി കൊട്ടിയൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പ് മണ്‍റോഡിൻ്റെ ഒരു ഭാഗം തകര്‍ന്ന് 150 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത് അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട് നാട്ടുകാരും പൊലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post