ഓർക്കാട്ടേരിയിൽ വാഹന അപകടം ഒരാൾ മരണപ്പെട്ടു മൂന്ന് പേർക്ക് ഗുരുതര പരിക്ക്

  


 കോഴിക്കോട്  വടകര-കുറ്റ്യാടി സംസ്ഥാന പാതയിൽ ഓർക്കാട്ടേരിയിൽ വാഹനാപകടം. യുവാവ് മരിച്ചു . മൂന്നുപേരുടെ നില ഗുരുതരം.

എടച്ചേരി കണിയാംവള്ളിക്കും ഓർക്കാട്ടേരിക്കുമിടയിലുള്ള പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു അപകടം

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ് അപകടം .

അപകടത്തില്‍ എടച്ചേരി തലായി മത്തത്ത് ജിയാദ് (29) ആണ് മരണപ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന ഇര്‍ഷാദ്(32) ഇസ്മായില്‍(29) അബ്ദുല്‍ റഷീദ്(30) ശാക്കിര്‍(18) അസ്‌ലം(28) എന്നിവരെയാണ് പരിക്കുകളോടെ വടകരയിലെ പാർക്കോ ആശുപത്രിയിലും ആശാ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

കാറിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണ് തൽക്ഷണം മരിച്ച ജിയാദിന്റെ മൃതദേഹം ഓർക്കാട്ടേരിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

 വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങളുടെ കാരണം എന്ന് പൊലീസ് പറഞ്ഞു.


 

Post a Comment

Previous Post Next Post