ചുറ്റുമതിൽ ഇടിഞ്ഞുവീണു 9 വയസ്സുകാരിക്ക് പരിക്ക്

 


 കോഴിക്കോട്  താമരശ്ശേരി: അയൽവാസിയുടെ വീടിൻറെ ചുറ്റുമതിൽ ഇടിഞ്ഞുവീണു 9 വയസ്സുകാരിക്ക് പരിക്ക്, കൊടുവള്ളി പോങ്ങോട്ടൂരിൽ വാടകക്ക് താമസിക്കുന്ന മടവൂർ പുതുശ്ശേരിമ്മൽ ഷിജുവിന്റെ മകൾ അതുല്യക്കാണ് പരിക്കേറ്റത്.

ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകർന്നു. ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയ്ക്കിടെയായിരുന്നു സംഭവം. പാലു വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക്


പോകുന്നതിനിടെയാണ് മതിൽ ഇടിഞ്ഞു വീണത്. മതിലിനടിയിൽ അകപ്പെട്ട കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post