ദേശീയപാത കരിമ്പയിൽനിയന്ത്രണംവിട്ട കണ്ടയ്നർ ലോറി വീടിലേക്ക് ഇടിച്ചു കയറി അപകടം പാലക്കാട്‌ കല്ലടിക്കോട് കരിമ്പയിൽ കണ്ടയ്നർ ലോറി അപകടത്തിൽ പെട്ടു സിമെന്റ് ലോറിയിൽ തട്ടിയ കണ്ടയ്നർ നിയന്ത്രണം വിട്ട് ഒരു വീട്ടിലേക്ക് ഇടിച്ചു കയറി ആർക്കും പരിക്കില്ല. വീടിന്റെ ഒരു വശം തകർന്നു പുലർച്ചെ 4.45 നായിരിന്നു അപകടം.അങ്ങാടികാട് കളത്തിൽ സുപ്രഭാതം രാജഗോപാലിന്റെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്.പാലക്കാടിലേക്ക് വരുകയായിരിന്നു കണ്ടയ്നർ ലോറി.ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ പനയംപാടം ഇറക്കത്തിലാണ് ഈ അപകടം നടന്നത് അപകടത്തെ തുടർന്ന് മണിക്കൂറുകൾ ഗതാഗതതടസ്സമുണ്ടായി പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചു.മഴ പെയ്താൽ അപകടം നിത്യസംഭവമായി മാറിയിരിക്കുകയാണ് ഈ റോഡിൽ.

Post a Comment

Previous Post Next Post