ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം രണ്ടു പേർക്ക് പരിക്ക്

  


 കോഴിക്കോട്  മേപ്പയ്യൂർ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. മേപ്പയ്യൂർ കൂനംവളളിക്കാവിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനുമാണ് പരിക്കേറ്റത്.   പേരാമ്പ്ര ഭാഗത്തു നിന്നു വരികയായിരുന്ന കാറും മേപ്പയ്യൂരിൽ നിന്നും വന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post