കോഴിക്കോട്: ജീവിതം മടുത്തെന്ന് കുറിപ്പ് എഴുതിവച്ചശേഷം വളയത്തു ഹാസ്യ കലാകാരൻ ജീവനൊടുക്കി. മിമിക്രി-ഹാസ്യ കലാ-നാടക വേദികളിൽ നിറസാന്നിധ്യമായിരുന്ന പിള്ളാട്ട് സി.പി ഷാജി (41) ആണു മരിച്ചത്. വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഷാജി.
ജീവിതം മടുത്തതായും താൻ തന്റെ വഴിയേ പോകുന്നുവെന്നുമാണ് കത്തിലുള്ളത്. നാട്ടുകാർ നടത്തിയ തിരച്ചിലിലാണു വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: ജാനു.